Tuesday, September 18, 2007

നാമേതു നൂറ്റാണ്ടില്‍...?

രാമ സേതു, പ്രശ്നം ചൂടു പിടിക്കുന്നു. അല്ലെങ്കില്‍ ചൂടാക്കുവാന്‍ തല്പരകക്ഷികള്‍ ശ്രമിക്കുന്നു. ഇന്നലെ പൊലിഞ്ഞത് രണ്ടു ജീവനുകള്‍. ഇനിയെത്ര ബാക്കി? രാമന്‍ ചരിത്ര പുരൂഷനൊ ഇതിഹാസ കഥാപാത്രമോ അല്ലെങ്കില്‍ ഒരു യാഥാര്‍ത്യം തന്നെയോ ആകട്ടെ, മനുഷ്യ സ്നേഹിയായൈരുന്നു എന്നു കരുതപ്പെടുന്ന ഇതിഹാസ പുരുഷന്‍റെ പേരില്‍ മനുഷ്യ ജീവനുകള്‍ ഹോമിക്കുന്നതെന്തിനാണാവോ. നമുക്കൊക്കെ നേരമ്മ് വെളുക്കുന്നത് ഇനി എന്നണാവോ..

4 comments:

ശ്രീ said...

‘മനുഷ്യ സ്നേഹിയായിരുന്നു എന്നു കരുതപ്പെടുന്ന ഇതിഹാസ പുരുഷന്റെ പേരില്‍ മനുഷ്യ ജീവനുകള്‍ ഹോമിക്കുന്നതെന്തിനാണാവോ?’

നല്ല ചോദ്യം.

കുഞ്ഞന്‍ said...

കലികാലം....

ആരാന്റമ്മക്കു ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല ശേല്.. മരിക്കുന്നവര്‍ മരിക്കട്ടെ,, പക്ഷെ എനിക്ക് ജീവിക്കണം...

മഴവില്ലും മയില്‍‌പീലിയും said...

മനുഷ്യന്‍ മനുഷ്യനേ തിരിച്ചറിയുന്നതെന്നാ?

Nachiketh said...

ആമാശയ രാഷ്ട്രീയത്തിനായി ഇതിഹാസങ്ങളും പുരാങ്ങണളും ഉപയോഗിക്കുന്നവരുടെ വിശപ്പുമാറ്റാനായി ഒരു രാമസേതു കൂടി , ഒരു വികാരപരമായ വിഷയത്തെ എത്രമാത്രം വര്‍ഗ്ഗീയമാക്കാമെന്നു വി.എച്ച്.പിയും എത്രമാത്രം അശ്രദ്ധയോടെ കൈകാര്യം ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാരും തെളിയിച്ചു,
പരിസ്ഥിതിയെ കുറിച്ചാരും പറയുന്നതു കേട്ടില്ലാലോ...........ഇനി അതും കൂടി തികയേണ്ടൂ